2016, നവം 12

സെക്യൂരിറ്റി ത്രെഡില്ലാതെ നോട്ടിറക്കിയ അബദ്ധം


പുതിയ നോട്ടിൽ അക്ഷരത്തെറ്റ് ...

അവസാനം 
അതും തെളിഞ്ഞു...
അക്ഷാരാഭ്യാസമില്ലാത്ത
സംഘികൾ തന്നെ നിർമിച്ചതാണ് 
"ചിപ്പ് ഉള്ള" രണ്ടായിരത്തിന്റെ നോട്ട് ...


ഭീമമായ ഒരു അബദ്ധം പറ്റിയത് നാട്ടുകാരറിയാതെ ഒതുക്കാന്‍ ശ്രമിച്ച് അടുത്ത അബദ്ധത്തില്‍ ചാടിയ അഭിനവ തുഗ്ലക്കുമാര്‍ അധവാ വലിയ ബുദ്ധിമാന്മാരും, "ഭാര്യയുടെ ദേഹത്ത് ഭാസ്കര പട്ടേലസുടെ സെന്റിന്റെ മണം ആസ്വദിച്ച് ആ സുഗന്ധത്തെ പുകഴ്തുന്ന തൊമ്മിമാരും"  ചേര്‍ന്ന്‍  നോട്ടുമാറാന്‍ നെട്ടോട്ടമോടുന്ന നാട്ടുകാരെ കള്ളപ്പണക്കാരെന്നു വിളിച്ച് ആക്ഷേപിച്ച് രസിക്കുമ്പോള്‍, ഉള്ളാലെയെങ്കിലും സങ്കി തൊമ്മിമാര്‍  പറയുന്നുണ്ടാവണം "നാ... മോ.." എന്ന്‍. എന്തായാലും ഈ പരിഷ്കാരം അദ്ദേഹത്തിന്റെ പിതാവിനെ രാജ്യം മുഴുവന്‍ സ്മരിക്കാന്‍ ഇടയാക്കിയ "ശര്‍ദിക്കല്‍ സ്റ്റ്രോക്കായി പോയി" 

അന്വേഷണാത്മക പത്രപ്രവര്‍ത്തനത്തിനു അതിപ്രശസ്തനായ തെഹല്‍കാ ഫെയിം മാത്യൂ സാമുവലിന്റെ നാരദാ ന്യൂസ് പുറത്തു കൊണ്ടുവന്ന വാര്‍ത്ത ചുവടേ ചേര്‍ക്കുന്നു.
സെക്യൂരിറ്റി ത്രെഡില്ലാതെ നോട്ടിറക്കിയ അബദ്ധം തിരുത്താനാണ് ഈ അഭ്യാസം.....
അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകൾ പിൻവലിച്ചത് റിസർവ് ബാങ്കിനും കേന്ദ്ര ധനമന്ത്രാലയത്തിനും പറ്റിയ വീഴ്ച പരിഹരിക്കാനാണെന്ന് സംശയം.
'കള്ളപ്പണം’ തടയാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘ധീരമായ കാൽവെപ്പി’നെ സംഘപരിവാറിനേക്കാൾ ഉഷാറിൽ സംഘിവിരുദ്ധരും ശ്ലാഘിച്ചുകൊണ്ടിരിക്കെയാണ് മോദി ടീമിന്റെ പഴയ കയ്യബദ്ധം വീണ്ടും പുറത്തുവരുന്നത്.
റിസർവ് ബാങ്കിന്റെ ഭാഗത്തുനിന്നാണ് കഴിഞ്ഞ വർഷാവസാനം ഗുരുതരമായ അബദ്ധം പിണഞ്ഞിരുന്നത്. മുപ്പതിനായിരം കോടി രൂപയുടെ ആയിരത്തിന്റെ നോട്ടുകൾ വിപണിയിലിറക്കിയത് സെക്യൂരിറ്റി ത്രെഡ് ഇല്ലാതെയായിരുന്നു.
എത്ര മൂല്യത്തിനുള്ള നോട്ടുകളാണ് അബദ്ധം പിണഞ്ഞ് അടിച്ചതെന്ന് ഔദ്യോഗികമായി വെളിപ്പെടുത്തിയിരുന്നില്ലെങ്കി ലും ഏതു സീരീസിൽ പെട്ടവയാണ് പണി തന്ന നോട്ടുകളെന്ന് ദേശീയ മാധ്യമങ്ങൾ എഴുതിയിരുന്നു. 5AG, 3AP സീരീസിൽ പെട്ടവയായിരുന്നു അക്കിടി പറ്റിയ നോട്ടുകൾ എന്ന് സിഎൻഎൻ-ഐബിഎൻ 2016 ജനുവരി 19ന് റിപ്പോർട്ട് ചെയ്തിരുന്നു.
കയ്യബദ്ധം അറിഞ്ഞയുടൻ റിസർവ് ബാങ്ക് എല്ലാ ബാങ്കുകൾക്കും പ്രത്യേക നിർദേശം നൽകി. ഇത്തരം നോട്ടുമായി വരുന്ന ഉപഭോക്താക്കൾക്ക് നോട്ടിന്റെ മൂല്യം അനുവദിച്ചു കൊടുക്കണമെന്നായിരുന്നു നിർദേശം.
സാധാരണ നിലയിൽ, സെക്യൂരിറ്റി ത്രെഡ് അടക്കമുള്ള സുരക്ഷാ ചിഹ്നങ്ങളില്ലാത്ത നോട്ടുമായി ആരു ബാങ്കിൽ വന്നാലും അവ കയ്യോടെ നശിപ്പിക്കുന്ന സ്ഥാനത്താണ് ‘കള്ളനോട്ട് ‘ അംഗീകരിച്ചുകൊടുക്കണമെന്ന് റിസർവ് ബാങ്ക് മറ്റു ബാങ്കുകളോട് നിർദേശിച്ചത്.
മധ്യപ്രദേശിലെ ഹോഷംഗബാദിലുള്ള സെക്യൂരിറ്റി പ്രിന്റിംഗ് ആന്റ് മിന്റിംഗ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിൽ (സെക്യൂരിറ്റി പേപ്പർ മിൽ) ആണ് തെറ്റുപറ്റിയ നോട്ടുകൾ അച്ചടിച്ചത്. ജാഗ്രതക്കുറവിനെ കുറ്റപ്പെടുത്തി സെക്യൂരിറ്റി പേപ്പർ മിൽ മാനേജിങ്ങ് ഡിറക്ടർക്ക് റിസർവ് ബാങ്ക് 2015 ഡിസംബർ 14ന് കത്തും എഴുതിയിരുന്നു.
അബദ്ധത്തെ അതീവ ഗുരുതരമായാണ് കേന്ദ്ര സർക്കാർ കണ്ടിരുന്നത്. സെക്യൂരിറ്റി പേപ്പർ മിൽ രണ്ടു ഉന്നതോദ്യോഗസ്ഥരെ വീഴ്ചയുടെ പേരിൽ സസ്പെന്റ് ചെയ്തിരുന്നു.
സെക്യൂരിറ്റി പേപ്പർ മില്ലിൽ നരേന്ദ്ര മോദിയുടെ ‘മേക്ക് ഇൻ ഇന്ത്യ’ പദ്ധതിയുടെ ഭാഗമായി പ്രത്യേകം ആരംഭിച്ച വിഭാഗത്തിൽ നിയമിതരായ രണ്ടു ഉന്നതോദ്യോഗസ്ഥരാണ് സസ്പെൻഷനിലായത് – മാനേജർ എച്ച്.കെ.വാജ്പേയിയും ഡെപ്യൂട്ടി മാനേജർ രവീന്ദർ സിങ്ങും. സംഭവം അന്വേഷിക്കാൻ ധനമന്ത്രാലയം നിയോഗിച്ച അഞ്ചംഗ സംഘത്തിന്റെ അന്വേഷണ റിപ്പോർട്ടിനെത്തുടർന്നായിരുന്നു സസ്പെൻഷൻ.
ധനമന്ത്രാലയം നിയമിച്ച "വിദഗ്ധ"? സംഘത്തിന്റെ റിപ്പോർട്ടിന്മേലുള്ള തുടർനടപടികളിൽപ്പെട്ടതാണ് ഇപ്പോഴത്തെ നോട്ടു പിൻവലിക്കലെന്നറിയുന്നു..
എന്നാൽ, മോദി മാജിക് ആയി നോട്ടു പിൻവലിക്കലിനെ അവതരിപ്പിച്ചതുവഴി, സ്വന്തം അബദ്ധം സൃഷ്ടിച്ച പ്രത്യാഘാതങ്ങൾ മുഴുവൻ പൊതുജനശ്രദ്ധയിൽനിന്ന് മറയ്ക്കാൻ കേന്ദ്ര സർക്കാരിനായി. സംഘികളെ വെല്ലുന്ന ആവേശത്തിൽ ‘മോദി വിരുദ്ധരും’ മോദിക്ക് കയ്യടിയുമായി ഇറങ്ങിയതോടെ ഇത്തരം അഭ്യാസങ്ങൾക്കുള്ള തുടർവിജയ സാധ്യതയും മോഡി ഉറപ്പിച്ചു.
(കടപ്പാട് - നാരദാ ന്യൂസിന്റെ റിപ്പോര്‍ട്ടില്‍ നിന്നും പകര്‍ത്തിയത്)

1000/500 നോട്ടുകള്‍ അസാധുവാക്കിയ മോദിയുടെ പ്രഖ്യാപനത്തിനു തൊട്ടു മുന്‍പ് ഒരു കോടി രൂപ ബിജെപിയുടെ ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിച്ചതായി ആരോപണം. എട്ടാം തീയതി വൈകിട്ടാണു മോദിയുടെ പ്രഖ്യാപനമുണ്ടായത്. അന്നു തന്നെ ബിജെപിയുടെ ബംഗാള്‍ യൂണിറ്റ് അക്കൗണ്ടിൽ ചിത്തരഞ്ജന്‍ അവന്യു ബാങ്ക് ശാഖയില്‍ പണമിട്ടെന്ന് ബംഗാളി പത്രം ഗണശക്തിയിലെ ലേഖനം പറയുന്നു..


അതേസമയം മുന്നേ നോട്ട് പി‌ന്‍‌വലിക്കല്‍ വിവരം ലഭിച്ച് കള്ളപ്പണമെല്ലാം 2000 നോട്ടാക്കി മാറ്റിയ അദാനിയും അംബാനിയും മുതലുള്ള മോദി സര്‍ക്കാരിനെ നിയന്ത്രിക്കുന്ന കോര്‍പറേറ്റു മുതലാളിമാരും ഉന്നത ബീജേപി നേതാക്കളും ഒഴികെയുള്ള സാധാരണ ജനങ്ങളുടെ ദുരിതം നാ​‍ലാം ദിവസവും തുടരുകയാണ്. 

ചാനലുകളിലെ തീയറി ക്ലാസ്സ് പോലെയും മുഖപുസ്തകത്തിലെ ജയ് വിളികൾ പോലെയും അത്ര സുഖമുള്ള ഏർപ്പാടല്ല പുതിയ നോട്ടിന് വേണ്ടി ദിവസവും ATM / ബാങ്ക് ക്യൂവിൽ വെയില് കൊണ്ട് തളർന്ന് വീഴുന്നവരുടേയും വെറും കയ്യോടെ തിരികെ പോകുന്നവരുടേയും അവസ്ഥ.



ക്യൂവില്‍ കുഴഞ്ഞു വീണ് മരിക്കുന്നവരുടെയും വിവാഹം തുടങ്ങിയ ധാരാളം പണം ചിലവാകുന്ന ആവശ്യങ്ങള്‍ മാറ്റിവെക്കുന്നവരുടെയും വാര്‍ത്തകള്‍ തുടരെ വരുന്നതുകൂടാതെ ഗതികെട്ട ജനം റേഷന്‍‌കട കൊള്ളയടിക്കുന്ന വാര്‍ത്തകള്‍ വരെ മധ്യപ്രദേശില്‍ നിന്നും ഉത്തര്‍ പ്രദേശില്‍ നിന്നും വന്നു തുടങ്ങി. 

രാജാവ് നഗ്നനാണെന്ന്‍ വീണ്ടും വീണ്ടും തെളിയിച്ചുകൊണ്ടിരിക്കുമ്പോഴും ആ നഗ്നതയെ സ്തുതിക്കുന്നവരുടെ അടിമത്തവും ചങ്ങലയോടുള്ള പ്രണയവുമാണ് കൂടുതല്‍  അത്ഭുതപ്പെടുത്തുന്നതും നിരാശപ്പെടുത്തുന്നതും.



വാല്‍ക്കഷണം :-  നല്ല കാര്യത്തിനല്ലേ നോട്ട് മാറാൻ കാത്തിരിക്കാൻ തയ്യാറാണെന്ന് പറയുന്നവരും പൗരബോധത്തിന്റെ ക്ലാസ് നയിക്കുന്നവരും ആ ക്യൂവിൽ നിന്ന് തിക്കിത്തിരക്കാതെ മാറി നിന്നിരുന്നെങ്കിൽ കാശിന് അത്യാവശ്യമുള്ളവർക്ക് ഉപകാരപ്പെട്ടേനേ...

2 അഭിപ്രായ(ങ്ങള്‍):

NIZAR പറഞ്ഞു...

എവിടെയാണ് തെറ്റ് എന്ന് ഇതിൽ പറഞ്ഞിട്ടില്ല

Unknown പറഞ്ഞു...

https://www.facebook.com/CPIMCYBERCOMMUNE/photos/a.373038112839294.1073741828.373031052840000/799180950225006/?type=3&theater